top of page

Item List

മുടി കറുപ്പിയ്ക്കാന്‍ കറിവേപ്പില ഹെയര്‍ ഡൈ

നരയ്ക്കുന്ന മുടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ നേരിടേണ്ടി വരുന്ന ഒന്നാണ്. അകാരനരയ്ക്ക് പരിഹാരം തേടി പലരും പല വഴികളും പരീക്ഷിയ്ക്കാറുമുണ്ട്. മിക്കവാറും പേര്‍ കൃത്രിമ ഹെയര്‍ ഡൈകളാണ് ഉപയോഗിയ്ക്കാറ്. ഇതില്‍ കെമിക്കല്‍ അടങ്ങിയിട്ടുള്ളതിനാല്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി നമുക്ക് ഉപയോഗിയ്ക്കാവുന്ന നാച്വറല്‍ വഴികളാണ്. നാച്വറല്‍ വഴികളിലൂടെ മുടി കറുപ്പിയ്ക്കുന്നതില്‍ നാച്വറല്‍ ഹെയര്‍ ഡൈകളും പ്രധാനമാണ്. ഇത്തരത്തിലെ ഒരു ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. കറിവേപ്പിലയാണ് ഇതിന്റെ പ്രധാന ചേരുവ.


ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില മികച്ചതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, പ്രോട്ടീന്‍, ബീറ്റാകരോട്ടിന്‍, അയേണ്‍ എന്നിവയെല്ലാം കറിവേപ്പിലയില്‍ അടങ്ങിയിരിയ്ക്കുന്നു. ഇത് ആന്റിമൈക്രോബിയല്‍ കൂടിയാണ്. അതായത് ബാക്ടീരിയല്‍, ഫംഗല്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിനാല്‍ ശിരോചര്‍മത്തിലും മുടിയിലുമുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഇത് പരിഹാരമാണ്. ഓരോ മുടിയുടെ കട്ടി കൂട്ടാനും പൊഴിഞ്ഞ മുടി തിരികെ വരാനും ഇത് നല്ലതാണ്. ടെംപററിയായി പൊഴിഞ്ഞുപോയ മുടി തിരികെ കൊണ്ടുവരാന്‍ എന്നു പ്രത്യേകിച്ചും പറയണം. ഇതല്ലാതെ ദീര്‍ഘകാലമായി മുടി പോയി കഷണ്ടിയായവര്‍ക്ക് ഇത് ഗുണം നല്‍കുമെന്ന് പറയാനാകില്ല. നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

മുടിയ്ക്ക് പല രീതിയിലും മരുന്നായി കറിവേപ്പില ഉപയോഗിയ്ക്കാം. ഇതിട്ട് എണ്ണ കാച്ചി പുരട്ടുന്നവരുണ്ട്. നരച്ച മുടി കറുപ്പിയ്ക്കാനും നര വരാതിരിയ്ക്കാനും സഹായിക്കുന്ന പ്രത്യേക ഹെയര്‍ ഡൈ കറിവേപ്പില കൊണ്ട് നമുക്ക് തയ്യാറാക്കാന്‍ സാധിയ്ക്കും. ഇതില്‍ ആകെ രണ്ട് ചേരുവകള്‍ മാത്രമാണ് വേണ്ടത്. കറിവേപ്പിലയും മാതളനാരങ്ങ അഥവാ പോംഗ്രനേറ്റിന്റെ തൊലിയുമാണ് ഇതിനായി വേണ്ടത്.


നല്ല ശുദ്ധമായ കറിവേപ്പില എടുക്കണം. ഇത് കഴുകി വൃത്തിയാക്കി വെയില്‍ അല്ലാതെ നിഴലില്‍ വച്ചുണക്കുക. ഇതല്ലെങ്കില്‍ ഇരുമ്പ് ചീനച്ചട്ടിയില്‍ വെള്ളം കളഞ്ഞ കറിവേപ്പില നല്ലതുപോലെ ചൂടാക്കിയെടുക്കണം. ഇത് പൊടിഞ്ഞു വരുന്ന പരുവത്തിലായിക്കിട്ടും. കൈ കൊണ്ട് പൊടിച്ചാല്‍ പൊടിയുന്ന പരുവത്തിലെടുക്കണം.


ഇതില്‍ അടുത്തതായി ഉപയോഗിയ്ക്കുന്നത് അനാര്‍ അഥവാ മാതളനാരങ്ങയാണ്. ഇതിന്റെ തോലില്‍ ചെറിയ കറയുണ്ട്. ഈ കറയാണ് മുടി കറുപ്പിയ്ക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ തോടും ഉണക്കിയെടുക്കണം. നല്ലതുപോലെ ഉണക്കണം. ഇത് നല്ലതുപോലെ തരിയില്ലാതെ പൊടിച്ചെടുക്കാന്‍ സാധിയ്ക്കണം. ഇതുപോലെ കറിവേപ്പിലയും പൊടിയും എടുക്കണം. തോല്‍ ഉണക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് വെളളത്തിലിട്ട് ഒരു ദിവസം വയ്ക്കണം. ഇത് പിന്നീട് തിളപ്പിയ്ക്കുക. അപ്പോള്‍ ഒരു നീല നിറത്തില്‍ ഈ വെള്ളം ലഭിയ്ക്കും. ഈ വെള്ളത്തില്‍ കറിവേപ്പിലയുടെ ഉണക്കിയ പൊടി ചേര്‍ക്കണം.

ഇതിനൊല്ലം നെല്ലിക്കാപ്പൊടി, ഹെന്ന അഥവാ മയിലാഞ്ചിപ്പൊടി എന്നിവയും ചേര്‍ക്കാം. തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേര്‍ക്കാം. എല്ലാ പൊടികളും തുല്യ അളവില്‍ എടുക്കാം. ഇതെല്ലാം ചേര്‍ത്തിളക്കാം. എല്ലാം പൊടികളാണെങ്കില്‍ ഇവയെല്ലാം ചേര്‍ത്ത് ഇരുമ്പ് ചീനച്ചട്ടിയില്‍ ചൂടാക്കിയ ശേഷം എടുത്താല്‍ കൂടുതല്‍ ഇരുണ്ട നിറമുള്ള ഡൈ ലഭിയ്ക്കും. ഇതെല്ലാം ചേര്‍ത്ത് നല്ല പേസ്റ്റാക്കി നരച്ച മുടിയില്‍ തേയ്ക്കാം. ഇത് മുടി വളരാനും മുടി കറുക്കാനും അകാലനര തടയാനും നല്ലതാണ്. ഇത് മുടിയില്‍ പുരട്ടി 2 മണിക്കൂര്‍ വയ്ക്കാം. പിന്നീട് താളി ഉപയോഗിച്ച് കഴുകാം. ഇതല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് ചെയ്യാ

Read More
bottom of page