അജീഷ് മാത്യു കറുകയിൽ
അജീഷ് മാത്യു കറുകയിൽ , ആലപ്പുഴ ജില്ലയിലെ കറുകയിൽ വാർഡ് സ്വദേശി . എഴുത്തും വായനയുമാണ് ഇഷ്ട വിഷയങ്ങൾ മംഗളം വാരികയിൽ പ്രവാസ കഥകൾ എന്നൊരു കോളം ഏകദേശം ഒരു വർഷത്തോളം കൈകാര്യം ചെയ്തു . നിലയ്ക്കുന്നില്ല ഞാൻ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
അജീഷ് മാത്യു കറുകയിൽ
കറുകയിൽ
അവലൂക്കുന്നു പോസ്റ്റ്
ആലപ്പുഴ
പിൻ .688006
ഫോൺ .6235755236
ഇയ്യ വളപട്ടണം
ഉയരങ്ങള്‍ക്ക് മീതെ ആകാശം ,കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍ നോട്ടം എന്നീ കഥാ സമാഹാരവും ആടുകളുടെ റിപബ്ലിക്ക് ,സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം എന്നീ നോവലുകളും അലന്‍,എന്ന ബാലനോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഉമ്മയാണ് എന്റെ ചരിത്രം എന്ന ഓര്‍മ കുറിപ്പും വളപട്ടണം കഥകള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.വളപട്ടണത്തെ കുറിച്ച് bathafathan padiyirangunnu എന്ന ഡോകുമെന്ററി ചെയ്തിട്ടുണ്ട്..
ചന്ദ്രമതി മുല്ലപ്പിള്ളി
വീട്ടമ്മയാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പി നടുവട്ടത്ത് ഭർത്താവിനോടൊത്ത് കഴിയുന്നു. രണ്ട് ആൺ മക്കൾ
രണ്ടുപേരും ബംഗ്ലൂരിൽ ജോലിചെയ്യുന്നു.
കഥകൾ, കവിതകൾ ഒക്കെ എഴുതാറുണ്ട്.
തൃശൂർ ആകാശവാണിയിൽ വനിതാ വേദിയിൽ എൻ്റെ കഥകൾ പ്രക്ഷേപണം ചെയ്തു വരാറുണ്ട്.
നാട്ടുകൂട്ടം ( കവിതാ സമാഹാരം), ഓളെ കണ്ട നാൾ ( കഥകൾ), കഥ വീട് (കഥകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്.
ജയേഷ് മരുതോറ
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ മരുതോറമ്മൽ ശങ്കരന്റെയും ലീലയുടെയും മകനായി,1980ൽ ജനിച്ചു നിലവിൽ കെ സ് ഇ ബി യിൽ ജോലി ചെയ്യുന്നു സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് കോഴിക്കോട് ജില്ലയിൽ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ക്ര ലിറ്റിൽ മാഗസിൻ്റെ എഡിറ്ററായും പ്രവർത്തിച്ചുട്ടുണ്ട്
2019ൽ മൃതസഞ്ജീവിനി എന്ന ചെറുകഥാ സമാഹാരം ഭാഷ ബുക്ക് പ്രസിദ്ധീകരിച്ചു.
2019ചിലങ്കം മാസിക നടത്തിയ ചെറുകഥ മത്സരത്തിൽ മികച്ച കഥക്കുള്ള സാക്ഷ്യപത്രം
2021ലെ പരസ്പരം മാസികയുടെ ഏറ്റവും മികച്ച ചെറുകഥക്കുള്ള കരുണാക രൻകുട്ടി സ്മാരക കഥാ പുരസ്‌കാരം (സ്‌പെഷൽ ജൂറി )
2022ൽ എംകെ ദിലീപ് കുമാർസ്മാരക.പുരസ്‌കാരം (മൃതസഞ്ജീവിനി)
2023ൽ ദേവജമാസികയുടെ ദാക്ഷായണിയമ്മ സ്മാരക പുരസ്‌കാത്തിനായുള്ള മത്സരത്തിൽ പ്രോത്സാഹന സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്
ഭാര്യ. നീതു ഭാസ്കരൻ
മക്കൾ.. ജുവൽ, നെഹൽനേഹ
പ്രദീപ് പേരശ്ശനൂർ
മലപ്പുറം ജില്ലയിലെ പേരശ്ശനൂർ സ്വദേശി, ചുരുണ്ടടവ് , കമ്പപ്പോൽ (നോവൽ), കുളമ്പുമനുഷ്യൻ, അക്കിക്കാവ്, പാസീവ് വോയിസ് ( ബാലസാഹിത്യം) തുടങ്ങിയവ ഇതര കൃതികൾ. ചുരുണ്ടടവിന് സാഹിത്യപ്രവർത്തക സഹകരണസംഘത്തിൻ്റെ കാരൂർ നോവൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പറവൂർ സാഹിത്യവേദിയുടെ പുല്ലാർകാട് ബാബു ബാലസാഹിത്യപുരസ്കാരവും ബാലുശ്ശേരി സർഗ്ഗവേദിയുടെ കഥാ പുരസ്കാരവും നേടിയിട്ടുണ്ട്.
ഭാര്യ : സ്മിത
മകൾ : അക്ഷര
വിലാസം : പ്രദീപ് പേരശ്ശനൂർ
അക്ഷരം ഹൗസ്
പേരശ്ശനൂർ പി.ഒ
മലപ്പുറം 679591
ഫോൺ : 9447536593
ഇമെയിൽ : pradeepperassannur@gmail.com
രഞ്ജിത് വാസുദേവൻ
ജനനം തൃശൂർ ജില്ലയിലെ തീരദേശമായ മണലൂർ പഞ്ചായത്തിലെ കണ്ടശാംങ്കടവിൽ. പിതാവ് പരേതനായ മാമ്പുള്ളി വാസുദേവൻ, മാതാവ്:ശാരദ, ഭാര്യ: ലത, മക്കൾ: ആതിര, ആദർശ്. കണ്ടശാംങ്കടവ് ഗവണ്മെന്റ് ഹൈസ്ക്കൂളിൽ വിദ്യാഭ്യാസം അതിനുശേഷം കേരളവർമ്മ കോളേജിൽ പ്രീഡിഗ്രി, പിന്നീട് കാലിക്കറ്റ് യൂണിവേൾസ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ്സിൽ ബിരുദം. ഇരുപത് വർഷം ദുബായിലുള്ള ഗൾഫ്ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്റോറിയലിൽ ജോലി നോക്കിയതിനുശേഷം ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം. അതോടൊപ്പം പുതിയ കഥാസമാഹരത്തിന്റെ പണിപ്പുരയിലാണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഗ്രാമവാതിൽ എന്ന നോവലിനുശേഷം പ്രസിദ്ധീകരിച്ചത് നിഷ്കളങ്കൻ എന്ന കഥാസമാഹാരം.
വിലാസം : രഞ്ജിത്ത് വാസുദേവൻ, മാമ്പുള്ളി ഹൌസ്, കണ്ടശാംങ്കടവ് പി ഓ, ഫ്രാൻസീസ് ലൈൻ ,തൃശൂർ - കേരള – 680613.
Mob: 9400150010 Mob (rengithvasudevan@gmail.com)
രഞ്ജിത്ത് മാത്യു
പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിയിൽ ജനനം. എം..ജി.എം സ്കൂൾ, ഞാലിയാകുഴി, കോട്ടയം ജില്ല, സെൻറ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ, പത്തനംത്തിട്ട ജില്ല , സെൻറ് തോമസ് കോളേജ്, റാന്നി, പത്തനംതിട്ട ജില്ല, ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ ജില്ല, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബികോമും, എം..ബി.എ ഇൻ ഫിനാൻസ് എന്നിവ വിദ്യാഭ്യാസയോഗ്യതകൾ..
കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലും, ദുബായിൽ ഒരു പ്രമുഖ അച്ചടി സ്ഥാപനത്തിലും ദീർഘകാല പ്രവർത്തിപരിചയം. മെട്രോ മലയാളത്തിലും , യുവദീപത്തിലും,, മലയാള മനോരമയിലും കവിതകൾ, കഥകൾ, മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധങ്ങൾ എന്നൊരു നോവൽ മെട്രോ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.. കഥയോടും, കവിതയോടുമുള്ള താല്പര്യം മൂലം മുഖപുസ്തകത്തിൽ അപ്പൂപ്പൻതാടികൾ എന്നൊരു ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയായിൽ സ്ഥിരതാമസവും, സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ട്രഷറാർ , പൂജ ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..
രതീഷ് നായർ
1981 ൽ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ശ്രീധരൻ നായരുടേയും ചന്ദ്രവതിയമ്മയുടേയും മകനായി ജനനം. പാലക്കുഴ ഗവ: മോഡൽ ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും, കോയമ്പത്തൂർ GRD കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. 2006 മുതൽ 2011 വരെ കൊച്ചി അമൃത ആശു പത്രിയിൽ ജോലി ചെയ്ത ശേഷം ഓസ്ട്രേലിയയിലെ അഡലെയ്ഡിലേക്ക് കുടിയേറി.ഭാര്യ വിദ്യ മക്കൾ ശ്രീനന്ദ, യദുനന്ദൻ.അഡലെയ്ഡിൽ സൗത്ത് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പിൽ മാനസിക രോഗ വിഭാഗത്തിലെ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്നു.
പ്രസിദ്ധീകരിച്ച പുസ്തകം: വെള്ളിക്കൊട്ടാരവും സ്വർണ്ണ കിരീടവും(ഗ്രീൻ ബുക്സ്, തൃശൂർ)
രതീഷ് ബാലു
മലപ്പുറം ജില്ലയിലെ വണ്ടൂരാണ് സ്വദേശം. കഴിഞ്ഞ പതിനാറ് വർഷമായി എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ താമസിക്കുന്നു. വീട്ടുകാരും, കൂട്ടുകാരും വിളിയ്ക്കുന്ന പേര് ബാലു. ആ വിളിപ്പേര് എനിക്ക് ഇഷ്ടമായതിനാൽ രതീഷ് എന്ന പേരിനൊപ്പം ബാലുവെന്നുകൂടി കൂട്ടിച്ചേർത്തു "രതീഷ് ബാലു" എന്നാക്കി.
വായനയും എഴുത്തും ഏറെ ഇഷ്ടം.
തൊഴിൽ : ബിസിനസ്
ഭാര്യ സീമ , മക്കൾ അർജുൻ, കൃഷ്ണ
റഫീഖ് പന്നിയങ്കര
ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും എഴുതുന്നു. ആകാശവാണിയിലും കഥകൾ അവതരിപ്പിക്കാറുണ്ട്.
പതിനാറ് വർഷത്തോളം കാലം റിയാദിൽ നിന്നും പ്രസിദ്ധീകരിച്ച ഇല ഇൻലൻഡ് മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്നു.
നഗരക്കൊയ്ത്ത്, ബത്ഹയിലേക്കുള്ള വഴി, മാണിക്യത്തുരുത്ത് (കഥകൾ).
കടൽദൂരം (കവിതകൾ).
കേരള സാംസ്‌കാരിക വകുപ്പിന്റെ തകഴി സ്മാരക കഥാപുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റഫീഖ് പന്നിയങ്കര
റഫ്‌സിലാസ്
മാത്തറ
പൂളക്കൽ പറമ്പ്
കോഴിക്കോട് - 673 014