top of page

ചന്ദ്രമതി മുല്ലപ്പിള്ളി

വീട്ടമ്മയാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പി നടുവട്ടത്ത് ഭർത്താവിനോടൊത്ത് കഴിയുന്നു. രണ്ട് ആൺ മക്കൾ
രണ്ടുപേരും ബംഗ്ലൂരിൽ ജോലിചെയ്യുന്നു.


കഥകൾ, കവിതകൾ ഒക്കെ എഴുതാറുണ്ട്.


തൃശൂർ ആകാശവാണിയിൽ വനിതാ വേദിയിൽ എൻ്റെ കഥകൾ പ്രക്ഷേപണം ചെയ്തു വരാറുണ്ട്.


നാട്ടുകൂട്ടം ( കവിതാ സമാഹാരം), ഓളെ കണ്ട നാൾ ( കഥകൾ), കഥ വീട് (കഥകൾ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്.

ചന്ദ്രമതി മുല്ലപ്പിള്ളി

സ്ത്രീ തന്നെ ധനം



ഇലകൾ തഴച്ചു വളർന്നു നിൽക്കുന്ന തേക്കു മരങ്ങളുടെ മുകളിൽ കാക്ക കൂട്ടങ്ങൾ കല. പിലകൂട്ടി പറന്നു നടന്നു.. കുറച്ചകലെ രൗദ്ര ഭാവത്തിൽ കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴ. നേരം സന്ധ്യയാകാൻ പോകുന്നതേ ഉള്ളൂ..ആകാശം മൂടി കെട്ടി നിൽക്കുന്നു.ഇന്നലെ പെയ്ത പെരുും മഴയിൽ പുഴ വെള്ളം കലങ്ങി മറിഞ്ഞ് ഒഴുകുന്നു. ഒഴുക്കും ചുഴികളും രൂക്ഷത തീർക്കുന്നു..

അതും നോക്കി കുറെ നേരം വീടിൻ്റെ ടെറസ്സിൽ നിന്നു അവൾ . "തൻ്റെ മനസ്സും ഇപ്പൊൾ ഈ പുഴ പോലെ ആണ്.. ചുഴിയും ഒഴുക്കും ചുവന്ന നിറവും.. ഇത് പോലെ തന്നെ.. ജീവിതം എത്ര പെട്ടെന്ന് മാറി മറയുന്നു...." അവൾ ഓർത്തു..

അച്ഛനും അമ്മയും സഹോദരിയും ഒത്തുള്ള ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.. ഡിഗ്രി കഴിഞ്ഞു ഒരു ജോലി നേടണം അതായിരുന്നു മനസ്സിൽ. വിധിതന്നെയായിരിക്കണം എല്ലാം മാറ്റി മറിച്ചത്.

ആയിടക്ക് സംഭവിച്ചത് എല്ലാം അവിചാരിതമായിരുന്നു.. അവർ വന്നു പെണ്ണ് കാണുന്നു.. കച്ചവടം ഉറപ്പിക്കുന്നു. അവർ ചോദിച്ചത് എല്ലാം സ്ത്രീ ധനമായി കൊടുത്ത് കല്യാണം നടത്തുന്നു.. നന്ദിനിക്കുട്ടി ഭാഗ്യവതി. എന്ന് കണ്ടവരും കേട്ടവരുമൊക്കെ പറയുന്നു.. വീട്ടുകാർ കടത്തിൽ മുങ്ങുകയും ചെയ്യുന്നു.

അവളിൽ നിന്ന് ഒരുദീർഘ നിശ്വാസം ഉയർന്നു.. അവർക്ക് വേണ്ടത് പെൺകുട്ടിയെ ആയിരുന്നില്ല. സ്ത്രീ ധനമായിരുന്നു.. അന്ന് താൻ ഒരു അപരിചിത ലോകം കാണുകയായിരുന്നു. ഭർത്താവ് പോലും പണത്തിന് മീതെ ഒന്നും ഇല്ലെന്നു ചിന്തിക്കുന്നവൻ . താൻ ഒറ്റപ്പെട്ട അവസ്ഥ.. പിന്നെ എല്ലാം ഇട്ടു എറിഞ്ഞു പോന്നപ്പൊഴും തെല്ലും കുറ്റബോധം ഇല്ലായിരുന്നു.

അവരുടെ ഉയർന്ന നിലവാരത്തോട് ഒത്ത് പോകാൻ ഉള്ള യോഗ്യത തനിക്ക് ഇല്ലത്രേ..
എൻ്റെ സ്വർണ്ണവും കാറും ലക്ഷങ്ങളുമായി അവർക്ക് ഒത്ത് പോകാം. എന്നെ മാത്രം വേണ്ട .. ഞാൻ ഒരു കൺട്രി.. ഭർത്താവ് പോലും തനിക്ക് അന്യൻ.

ഇനി അതൊന്നും നടക്കില്ല. ഞാൻ അവരെ മുട്ട് കുത്തിക്കും..

ഇപ്പൊൾ കേസിൻ്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നു. കൊടുത്തത് എല്ലാം തിരിച്ചു വാങ്ങണം.. ഇനി സ്വന്തം കാലിൽ നിൽക്കണം, പഠിപ്പ് തുടരണം.. ഒരു തൊഴിൽ നേടണം.. ഇനി അഥവാ വിവാഹ ജീവിതം വേണമെങ്കിൽ തന്നെ പണം കൊടുത്തുള്ള കച്ചവടം ഇല്ല.. സ്ത്രീ തന്നെ ധനം എന്ന് കരുതുന്ന ഒരാളെ കിട്ടിയാൽ സ്വീകരിക്കും.

കാക്കകളുടെ കലപിലശബ്ദം. നിലച്ചിരിക്കുന്നു.. തേക്കു മരങ്ങളിലെ കൂടുകളിൽ അവ ചേക്കേറിയിരിക്കും. ആകാശത്ത് മഴക്കാറ് അങ്ങുമിങ്ങും നീങ്ങികൊണ്ടിരിക്കുന്നു.. കിഴക്ക് ചന്ദ്രൻ ചിരി തൂകി നീങ്ങുന്നു.

മനസ്സിൽ തെല്ലൊരു ആശ്വാസം തോന്നി.. അവള് ടെറസ്സിൻ്റെ കീഴ്‌പോട്ടുള്ള സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി.. ജീവിതം വീണ്ടും തളിരിടുമെന്നും, അവിടെ പ്രത്യാശയുടെ നവ കിരണങ്ങൾ കടന്നുവരുമെന്നുമുള്ള ചിന്ത അവളിൽ ആത്മവിശ്വാസത്തിൻ്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

bottom of page