ജയേഷ് മരുതോറ
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ മരുതോറമ്മൽ ശങ്കരന്റെയും ലീലയുടെയും മകനായി,1980ൽ ജനിച്ചു നിലവിൽ കെ സ് ഇ ബി യിൽ ജോലി ചെയ്യുന്നു സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ് കോഴിക്കോട് ജില്ലയിൽ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ക്ര ലിറ്റിൽ മാഗസിൻ്റെ എഡിറ്ററായും പ്രവർത്തിച്ചുട്ടുണ്ട്
2019ൽ മൃതസഞ്ജീവിനി എന്ന ചെറുകഥാ സമാഹാരം ഭാഷ ബുക്ക് പ്രസിദ്ധീകരിച്ചു.
2019ചിലങ്കം മാസിക നടത്തിയ ചെറുകഥ മത്സരത്തിൽ മികച്ച കഥക്കുള്ള സാക്ഷ്യപത്രം
2021ലെ പരസ്പരം മാസികയുടെ ഏറ്റവും മികച്ച ചെറുകഥക്കുള്ള കരുണാക രൻകുട്ടി സ്മാരക കഥാ പുരസ്‌കാരം (സ്‌പെഷൽ ജൂറി )
2022ൽ എംകെ ദിലീപ് കുമാർസ്മാരക.പുരസ്‌കാരം (മൃതസഞ്ജീവിനി)
2023ൽ ദേവജമാസികയുടെ ദാക്ഷായണിയമ്മ സ്മാരക പുരസ്‌കാത്തിനായുള്ള മത്സരത്തിൽ പ്രോത്സാഹന സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്
ഭാര്യ. നീതു ഭാസ്കരൻ
മക്കൾ.. ജുവൽ, നെഹൽനേഹ
നരിക്കിലാപുഴയിലെ കുപ്പിവളകിലുക്കങ്ങൾ
കടയുടെ മൂലയിലിരുന്നവൻ എലിക്കുട്ടിയെപോലെ വിറച്ചു. റബർകടക്കാരൻ തോമാച്ചൻ. അവൻ്റെ പിഞ്ചുകരണത്തിട്ടാഞ്ഞു തല്ലി. ആക്രോശിച്ചു..
എവിടുന്നാടാ .. നായെ..ഇത്രേം റബർ ഷീറ്റ് കട്ട്കൊണ്ട് വന്നത്..സത്യം പറയണം.. ഇല്ലെങ്കിൽ നിന്നെ ഞാൻ ചവിട്ടിക്കൊല്ലും..
അയാൾ ചവിട്ടാനായി കാൽ മുന്നോട്ടാഞ്. അവൻ പേടിച്ചരണ്ടു പിറകോട്ടുനീങ്ങി വാവിട്ടു കരഞ്ഞു..
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തോമാച്ചൻ്റെ കടക്ക് ചുറ്റുംകൂടി കാര്യമാറിയാതെ മിഴിച്ചു.നിന്നും.. കടയിലേക്ക് കയറി നോക്കാൻ അവിടെ കൂടിനിന്നവരാരും ധൈര്യം കാണിച്ചില്ല..
കാരണം തോമാച്ചൻ പണ്ടെയൊരു മുരട് സ്വഭാവകാരനാണ്. കണ്ണിൽ ചോരയില്ലാത്തവനാണ്..ആൾക്കാരോട് നല്ലതായാലും ചീത്തയായാലും തട്ടിക്കയറും.. തല്ലു കൂടുകയും ചെയ്യും. ഇതുകൊണ്ടാരും അയാളുടെ കാര്യത്തിൽ. തലയിടാറില്ല
എന്തോന്നാടെ കൂവേ പ്രശ്നം..
ആ ചെറുക്കനെ എന്നാത്തിനാ. ഇങ്ങനെയിട്ടു തല്ലുന്നത്... കുന്നേൽ കുര്യൻ ആൾക്കൂട്ടത്തെ തള്ളിമാറ്റി മുന്നോട്ടു വന്നു ചോദിച്ചു.. അടുത്ത കടയിൽ അനാദികച്ചവടം നടത്തുന്ന കുര്യൻ തോമാച്ചൻ്റെ സന്തതസാഹചരിയാണ്... തോമാച്ചൻ്റെ എല്ലാ തോന്നിവാസങ്ങൾക്കും കൂടെ നിൽക്കും സന്ധ്യമയങ്ങിയാൽ കടയും പൂട്ടി കള്ളും കുടിച്ച് ഭരണിപ്പാട്ടും പാടി രസിച്ചങ്ങനെ രണ്ടുപേരും വീട്ടിലേക്കു വെച്ചു പിടിക്കും..
ഓഹ് ...നീയിത് കണ്ടോ വന്ന് വന്ന്.. ഈ ചെക്കാനൊക്കെ കക്കാനും പഠിച്ചിരിക്കുന്നു..എവിടെന്നോ റബർ ഷീറ്റും മോഷ്ടിച്ചോണ്ട് വിൽക്കാൻ വന്നിരിക്കുന്നു. അതും ഈ തോമാച്ചൻ്റെയടുത്ത്..
ഹുംമ് ഇവൻ്റെ പരിപ്പൊന്നും എൻ്റെടുത്ത് വേവത്തില്ല. കേട്ടോ.. കണ്ട കുപ്പേലൊക്കെ കൂടുന്ന ഇവനൊക്കെയെന്നാ റബർ എസ്റ്റേറ്റ് മുതലാളിയായത്.. അയാൾ പുച്ഛത്തോടെ ചിരിച്ചു...
ഓഹ്.ഇത്,ശരിയാണെല്ലോ .ഇവൻ നാലുസെന്ററിൽ കൂടുന്ന ബാലൻ്റെ ചെക്കനല്ലെ.. ഇവനൊക്കെ എവിടന്ന് റബർഷീറ്റ് കിട്ടാനാ..
ഹുംമ് ... ഇത് മോഷ്ടിച്ചത് തന്നെ... ഇവനൊക്കെ.ഇതും ഇതിലപ്പുറോം ചെയ്യും..
അതിറ്റാജ്യാതികളാ.. തോമാച്ചാ ഇവനെയൊക്കെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.. ഇപ്പോഴേ മുളയിലെ നുള്ളണം ഇല്ലെങ്കിൽ ഇവറ്റകളൊക്കെ വലുതാകുമ്പോൾ. പിടിച്ചാൽ കിട്ടത്തില്ല..കുര്യൻ രോഷം പൂണ്ടു...
നിറവും കുലവും രൂപവും വസ്ത്രങ്ങളും നോക്കി വിധികല്പിക്കുന്ന ഇടുങ്ങിയ ബോധമണ്ഡലത്തിലേക്ക് മനുഷ്യൻ ചുരുങ്ങികൂടിയിരിക്കുന്നു. നെറികെട്ടകാലത്തിൻ്റെ അവശേഷിപ്പുകളായി അതിന്നുമിവിടെ നിലനിൽക്കുന്നു..അവിടെ കൂടിയിരിക്കുന്ന പുരുഷരാത്തിൽനിന്നും ഇതെ ആവശ്യം ഉയർന്നത്തോട് കൂടി അന്തരീക്ഷം ശബ്ദമുരിതമായി മഞ്ഞിൽ പുതഞ്ഞു അതീവസുന്ദരിയായിരിക്കുന്ന നരിക്കിലാപുഴയുടെ ആർദ്രമായ തലോടലിൽ കാലത്തുതന്നെ ശാന്ത നിദ്രയിലായിരുന്ന പുത്തൻ തെരുവ്. അപ്രതീക്ഷിതമായി ഞെട്ടിയുണർന്നു...
ജോണിക്കുട്ടി ഓട്ടോയുടെ ആക്സിലേറ്റർ കൂടുതൽ ശക്തിയോടെ മുരണ്ടി.. അനുസരയുള്ള കുട്ടിയെപോലെ കറുത്ത പുകതുപ്പിക്കൊണ്ട് ഓട്ടോ പുത്തൻ തെരുവിലേക്കു നീങ്ങി. ഇപ്പോൾതന്നെ നേരം ഒത്തിരി വൈകിയിരിക്കുന്നു...
അവർ കുർബാന കഴിഞ്ഞു വിട്ടിൽ എത്തുമ്പോഴേക്കും സാധനം അവിടെത്തിക്കണം....ഇല്ലെങ്കിൽ ത്രേസ്യായുടെ വായിനിന്നും പുളിച്ചത് കേൾക്കേണ്ടി വരും.. കൂടപ്പിറപ്പാണേലും.. ഇപ്പോൾ രക്ത ബന്ധത്തിന്റെ വിലയൊന്നും അവള് കാണിക്കാറില്ല.
രണ്ടാം കെട്ടാണേലും വറീത് മുതളായിയെ കെട്ടിയതോടെ ത്രേസ്യക്കിത്തിരി ഗമയൊക്കെ കൂടിയിട്ടുണ്ട്..എല്ലാം അവളുടെ കാൽച്ചുവട്ടിലാണെന്നാ വിചാരം.. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടിപ്പോകുമ്പോൾ പത്തോ പതിനായിരമേ തരാൻ അവള് മാത്രമെയുള്ളൂ....
അതോണ്ട് ത്രേസ്യാ എന്നാ പറഞ്ഞാലും തള്ളി കളയാതെ അങ്ങ് അനുസരിക്കുക്കും.. അതായിപ്പോഴത്തെ ശീലം..
എടാ ജോണികുട്ടിയെ.. ജോയലിന് വലിയാഗ്രഹമുണ്ട് അവന് വെടിയിറച്ചി തിന്നണം..വെടിയിറച്ചി തിന്നാതെയെന്ത് അച്ചായന്നാണെന്നാ അവൻ ചോദിക്കുന്നെ...മോൻ്റെ ആഗ്രഹമല്ലേ..
നീ എവിടുന്നെങ്കിലും. പന്നിയെയോ മുള്ളനേയോ പിടിച്ചോണ്ട് കൊടുക്ക്... ഇല്ലേൽ എനിക്കിവിടെ നിക്കപൊറുതിയുണ്ടാവില്ല..അവൻ വലിയ ദേഷ്യക്കാരനാണെന്നു നിനക്കറിയത്തില്ലെ.
ജോണിക്കുട്ടി ഒരു നിമിഷം പുറകോട്ടുനോക്കി ബാക്ക് സീറ്റിന്റെയടിയിൽ ഭദ്രമായി വെച്ച പാതിചത്ത മുള്ളന്റെ നാഡീമിടുപ്പ് നിലച്ചി ട്ടുണ്ടായിരുന്നില്ല....
നേരം പുലരും മുൻപേ ടാപ്പിങ്ങും കഴിഞ്ഞു തോട്ടത്തിൽ നിന്നിറങ്ങുമ്പോൾ. നല്ല മുഴുത്ത മുള്ളൻതന്നെ മുന്നിൽ വന്നുചാടി.. തേടിയവള്ളി കാല്ലേൽ ചുറ്റിയത് പോലെയായി. അതിന്റെ കഷ്ട്ട കാലം എന്നല്ലാണ്ട് എന്ത് പറയാൻ ഒറ്റവെടിക്ക് തന്നെ തീർന്നിരിക്കുന്നു..
തോമച്ചായൻ്റെ കടയുടെ മുന്നിലെ ബഹളം കണ്ട് ജോണിക്കുട്ടി ഓട്ടോ റോഡരിലേക്ക് നിർത്തി. കടയിലേക്ക് എത്തിനോക്കി. ആൾകൂട്ട വിചാരണക്ക് വിധേയമായി നിസ്സഹനായിരിക്കുന്ന പിഞ്ചു ബാലൻ.. നല്ലമുഖപരിചയം...
അവനെ സൂക്ഷിച്ചുനോക്കി...ഓഹ്.. ജോയലിൻ്റെ കൂട്ടുകാരനല്ലേ. ത്രേസ്യാടെ വീട്ടിൽ പലപ്പോഴും ഇവനെ കണ്ടിട്ടുണ്ട്.. വയറ്റിൽ പിഴപ്പീന്ന് വന്ന് പോകുന്നതാണേലും..ത്രേസ്യ വെറുതെയാർക്കും ഭക്ഷണംപോലും കൊടുക്കാറില്ല ചെറുക്കനെക്കൊണ്ട് തൊഴുത്തിലും പറമ്പേല് മൊക്കെ. അല്ലറചില്ലറ പണികളൊക്കെ ചെയ്യിപ്പിക്കുന്നത് കണ്ടിട്ടുണ്ട്..
എന്നതാടാ ചെറുക്കാ നീ എന്നാത്തിനാ ചെയ്തേ....
ജോണിച്ചായാ.. അവൻ വിങ്ങിപൊട്ടി.,.അയാളുടെ അരികിലേക്ക് നീങ്ങി നിന്നു... ഞാൻ മോഷ്ഠിച്ചിട്ടില്ല.. ഇവരെന്ന കള്ളനാക്കി. പോലീസിന് പിടിച്ചു കൊടുക്കാൻ പോകാ... അവൻ്റെ കണ്ഠമിടറി ധനുഷ് പൊട്ടിക്കരഞ്ഞു..
പിന്നെയെവിടുന്നാ നിനക്കിത്രേം ഷീറ്റ്കിട്ടിയത് നീയെന്നോട് സത്യം പറയണം ..ജോണിക്കുട്ടി അല്പംസ്വരം കടുപ്പിച്ചു.
അത്.. അത് ജോയൽ വിൽക്കാൻ പറഞ്ഞയച്ചതാണ്. അവൻ ശബ്ദംതാഴ്ത്തി പതിയെ പറഞ്ഞു.. ജോയലിൻ്റെ പേര് കേട്ടത്തോടെ ജോണികുട്ടി സ്തംഭിച്ച്നിന്നു...അയാളുടെ മുഖം വിളറിവെളുത്തു...ഓഹ് അവൻ ത്രേസ്യാടെ മോനാല്ലെ അവൻ ഇതല്ല ഇതിലപ്പുറവും ചെയ്യും..ജോണിക്കുട്ടി മുറുമുറുത്തു..
തോമാച്ചായോ ഇത് ത്രേസ്യാടെ വീട്ടിന്ന് വിൽക്കാൻ കൊടുത്തയച്ച ഷീറ്റാണ്. ഇവൻ കട്ടോണ്ട് വന്നതല്ല. അതോണ്ട് ഈചെറുക്കനെ ഞാനങ്ങോട്ട് കൂട്ടുവാ... തോമാച്ചൻ തടസവാദം പറയാൻ ശ്രമിച്ചെങ്കിലും. അതൊന്നും ഗൗനിക്കാതെ അയാൾ ധനുഷിന്റെ കൈ പിടിച്ച്,ഓട്ടോയിൽ കയറ്റിമുന്നോട്ടുനീങ്ങി.
വിശപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ. റബർപുരയും കടുന്ന് ത്രേസ്യചേച്ചിയുടെ അടുക്കള ലക്ഷ്യമാക്കി നീങ്ങി. വയറ്റിൽനിന്നും സംഗീത കച്ചേരി തുടങ്ങിയിട്ടുണ്ട്. എന്തേലുംകുറച്ചു ജോലിയൊക്കെ ചെയ്താലും വേണ്ടില്ല. അപ്പവും മുട്ടക്കറിയും കിട്ടുമെല്ലോ..ധനുഷ് ആശ്വാസം.കൊണ്ടു. റബർ പുരയിൽനിന്നും പുറത്തേക്ക് വമിക്കുന്ന ചൂരുമണം..
വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തലകറങ്ങുന്നതുപോലെ തോന്നി. ഒപ്പം ഒക്കാനവും.. അതോടെ വയറ്റിലെ ആന്തലിന്റെ ശക്തി വീണ്ടും കൂടി
ഡാ, ധനുഷെ...അവിടെ.നില്ല്.. പിറകിൽനിന്നുള്ള. വിളിക്കേട്ട് തിരിഞ്ഞു നോക്കി...ജോയൽ റബർ പുരയുടെ വാതിൽ തുറന്നു ഒരുകെട്ട് ഷീറ്റെടുത്ത് മുന്നിലക്കിട്ട്.ആഞ്ജാപിച്ചു....ഇതെടുത്തോണ്ട് പോയി തോമാച്ചൻ്റെ കടയിൽ കൊടുത്തേച്ച്. കാശ് മുഴുവൻ എന്റെ പക്കൽ കൊണ്ടത്തരണം.. മനസ്സിലായോ.. ആ,പിന്നെ ഒരു കാര്യം പപ്പായും. മമ്മിയും. അറിയേണ്ട.. അവരോട്. ഇതെക്കുറിച്ച് പറയണ്ട..
അയ്യോ.. എനിക്ക് വയ്യ...സ്വന്തം വീട്ടിൽനിന്നും. മോഷ്ടിക്കുന്നതിന് കൂട്ട്നിൽക്കാൻ. മോഷണം സ്വന്തം വീട്ടിൽ നിന്നായാലും തെറ്റാണെനന്നാണ്. അച്ഛൻ പറഞ്ഞിട്ടുള്ളത്..
അതിന് നിന്റെഛൻ ബാലൻ്റെ മുതലൊന്നും അല്ലല്ലോ ഇത്..എൻ്റെ അപ്പൻന്റെതല്ലെ..എൻ്റെ അപ്പന്റേത് ഞാൻ കാക്കേം ചെയ്യും. വിൽക്കേം ചെയ്യും.. അതിന്, നിനക്കെന്താടാ..കോപ്പെ...
എന്നാപ്പിന്നെ നീതന്നെ എടുത്തണ്ട് പോയ്ക്കോ ജോയലെ.എന്നെക്കൊണ്ട് പറ്റത്തില്ല.. മടിച്ചു മടിച്ചുനിന്ന ധനുഷിൻ്റെ തലയിൽ റബർ ഷീറ്റിന്റെകെട്ട്. ബലമായി.ജോയൽ.എടുത്തുവെച്ചു . നീ, ഇത് കൊണ്ട് പോയില്ലെങ്കിൽ. ഞാനിപ്പോൾ അലറികരഞ്ഞു അമ്മച്ചിയെ വിളിച്ചു വരുത്തും.. താനിത് റബർകൂടയിൽ കടന്നു ഈ കെട്ട് മുഴുവൻ മോഷ്ടിച്ചതാണെന്നു പറയും.. അമ്മച്ചിയുടെ സ്വഭാവം നിനക്ക് ശരിക്കുമറിയാലോ.. അവൻ ഭീഷണിപ്പെടുത്തി...
ഇന്നലെവരെ കളിക്കൂട്ടു കാരനായവൻ വേട്ടനായയെപ്പോലെ മുന്നിൽനിന്നും മുരണ്ടപ്പോൾ ഒരുനിമിഷം ധനുഷ്,അന്ധാളിച്ചുപോയി.. ഇതുകൊണ്ടുപോയി വിറ്റു കൊടുത്തില്ലെങ്കിൽ ഇവൻ ഉറപ്പായും ത്രേസ്യാമ്മയെ വിളിക്കും. പിന്നെത്തെ കാര്യം ചിന്തിക്കാനെ വയ്യ.. അവരെന്നെ ഈ പറമ്പിൻ്റെ ഏഴയലത്തുപോലും കയറ്റില്ല..കടലിനും ചെകുത്താനുമിടയിൽ ആണെല്ലോ വന്നു പെട്ടുപോയത്. ജോയൽ വീണ്ടും കണ്ണുരുട്ടി.. ഭാരം ചുമക്കാൻ വിധിക്കപ്പെട്ട നാക്കാലിയെപ്പോലെയവൻ റബർ കെട്ടും ചുമന്ന് തോമാച്ചാൻ്റെ കടയെ ലക്ഷ്യമായി കിതച്ചുകൊണ്ട് മുന്നോട്ടു നടന്നു..
പുത്തൻ തെരുവ് പൂർണമായും ഉണർന്നു കഴിഞ്ഞിരുന്നു. ഹിമകണങ്ങളാൽ മൂടപ്പെട്ട നരിക്കിലാപുഴയിൽ കുപ്പിവളക്കിലുക്കങ്ങൾ ഉയർന്നുകേട്ടു. നാലുപാടും മതിൽ കെട്ടിയ റബർ മരങ്ങളുടെ ഇലപടർപ്പിനിടയിലൂടെ സ്വർണ്ണനിറമുള്ള സൂര്യകാന്തി താഴേക്കു ഊർന്നിറങ്ങി..
കാര്യങ്ങളുടെ നിജസ്ഥിതി. മനസിലാക്കിയ ജോണിക്കുട്ടിയുടെ മനസ് വല്ലാതെ വേദനിച്ചു ഹൃദയത്തിൽ മൊട്ടുസൂചി കുത്തിയിറക്കിയത് പോലെ അനുഭവപ്പെട്ടു.. പാവം ചെറുക്കൻ മാനസികമായിവല്ലാതെ.തകർന്നിരിക്കുന്നു.
ആ ക്രൂരൻ വല്ലാതെ.തല്ലുകയും.ചെയ്തിട്ടുണ്ട്. തക്കസമയംഅവിടെയെത്തിയില്ലായിരുന്നുവെങ്കിൽ. ആ കാലമാടൻ അവനെ പിടിച്ചു പോലീസിൽ ഏല്പിച്ചേനെ...
നല്ല തല്ലുകിട്ടാത്തതിൻ്റെ കഴപ്പാണ് ജോയലിന് ഹും, അതെങ്ങനെയാ. ഒന്നേയുള്ളുവെന്നും പറഞ്ഞ് ത്രേസ്യ അവനെടുത്തു തോളത്ത് വെച്ചിരിക്കുവല്ലെ.. ഇതെന്തായാലും പൊറുക്കാൻ പറ്റത്തില്ല ഇന്ന് ഞാൻവന് കാണിച്ചു കൊടുക്കാം. ചിലതൊക്കെ മനസ്സിൽ.കരുതി..
ജോണിക്കൂട്ടി.ത്രേസ്യായുടെ വീട്ടുപടിക്കൽ എത്തത്തി.
പതിവിന് വിപരീതമായി. ജോണിക്കുട്ടിയുടെ കാർക്കശ്യത്തോടെയുള്ള വിളികേട്ട് ത്രേസ്യാ ഉമ്മറ കോലായിലേക്ക് ധൃതിപിടിച്ചു നടന്നു വന്ന്.. ആകാംഷയോടെ ജോണിക്കുട്ടിയുടെ മുഖത്തു നോക്കി.
അവനെന്ത്യേയ്.. ജോയൽ.. അവനെ വിളിക്കു.. അവനെന്നാ പണിയാ കാണിച്ചേന്ന് അറിയാമോ...
ബഹളം കേട്ട് ജോയൽ അപ്പോയെക്കും അവിടെത്തിയിരുന്നു.. റബർഷീറ്റ്കെട്ട് ചുമന്നു നിൽക്കുന്ന. ധനുഷിനെ കണ്ടപ്പോൾ.അവൻ്റെ മുഖം വിളറിവെളുത്തു.റബർഷീറ്റ് കൊടുത്തയച്ചത് മാമൻ കണ്ട് പിടിച്ചിരിക്കുന്നു.. ധനുഷ് ചെന്ന് പെട്ടത് മാമൻ്റെ മുന്നിലായിരിക്കും.. മാമൻ പണ്ടെയൊരു ഉപദേശിയാണ്..പള്ളിയിലെ വികാരിയച്ചനെപോലെ..ഇനിയിവിടെനിന്നാൽ ശരിയാകത്തിയില്ല.. അവൻ അകത്തേക്ക് ഉൾവലിഞ്ഞു. .
ഡാ അവിടെ നില്ലെടാ.. നീയാണോ ഇത് ഇവൻ്റെ ടുത്ത് കൊടുത്തയച്ചത്... ജോണിക്കുട്ടിയുടെ ചോദ്യം കേട്ടഭാവംപോലും നടിക്കാതെ ജോയൽ അവിടെ നിന്നും കടന്നു കളഞ്ഞു
എന്നതാ ജോണിക്കുട്ടി. നീ എന്നാത്തിനാ ഇങ്ങനെ കാറുന്നെ..
തേസ്യാ.. നീ വല്ലതും അറിയുന്നുണ്ടോ. അവൻ്റെ തോന്ന്യാസങ്ങൾ.. ഇന്നിവൻ കാണിച്ചത് ക്ഷമിക്കാൻ പോലും പറ്റാത്തതാണ് .. വന്നു വന്ന് സ്വൊന്തം പൊരയിൽ നിന്നും,മോഷിട്ടിച്ചിരിക്കുന്നു..കൂടയിൽ കിടക്കുന്ന റബർ ഷീറ്റെടുത്തു ഈ പാവം പിടിച്ച ചെറുക്കനെ ഭീക്ഷണിപ്പെടുത്തി തോമാച്ചൻ്റെ കടയിൽ വിൽക്കാൻ കൊടുത്തയച്ചിരിക്കുന്നു ചെറുക്കൻ കള്ളനാണെന്നും പറഞ്ഞു അവന്മാരിട്ടു നല്ലോണം പെരുമാറിയിട്ടുമുണ്ട്. ജോണിക്കുട്ടി ദേഷ്യം കൊണ്ടു നിന്ന് വിറയ് ക്കുകയാണ്...
ത്രേസ്യാ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും.. അത് പുറത്ത് കാണിച്ചില്ല ജോയൽമോൻ കാക്കാനൊന്നും പഠിച്ചിട്ടില്ല അവൻ വറീതിന്റെ മകനാണ്.. തറവാടിയാണ്.. ആ ചെറുക്കൻ മോഷ്ടിച്ചിട്ടു പിടിച്ചപ്പോൾ മോന്റെപേരങ്ങ് പറയുന്നതായിരുക്കും.. നാലുനേരം മൃഷ്ട്ടാനം ഭക്ഷണം കൊടുത്തതിന്റെ. കൂറാണവൻ നമ്മോട് കാണിക്കുന്നത്...ഇവനൊന്നും തല്ലു കിട്ടിയാൽ പോരാ..നീ ഇവന്റെയൊന്നും വക്കാലത്തു പിടിക്കാതെ അകത്തുകേറി വല്ലതും കഴിചേച്ചുപോ.ജോണിക്കുട്ടി..ത്രേസ്യ തലവെട്ടിച്ചുകൊണ്ടു അകത്തേക്ക് കേറിപ്പായി..
എടിയെ ത്രേസ്യേ. വിളി പൂർത്തിയാക്കാൻ ജോണിക്കുട്ടിക്ക് കഴിഞ്ഞില്ല..
അപ്പോയക്കും ഉമിനീർവറ്റി തൊണ്ടവരണ്ടു പോയിരുന്നു.,,കളവു ചെയ്തമകനെ തൊണ്ടി മുതലോടെ,മുന്നിലെത്തിച്ചിട്ടും ഒന്ന്, ശ്വാസിക്കുകപോലും ചെയ്യാതെ കുറ്റം ചെറുക്കന്റെമേൽ പഴിചാരി കടന്ന്കളഞ്ഞിരിക്കുന്നു.. ഇവള് എന്റെ ഉടപ്പിറന്നോള് തന്നെയോ ...ആ,അതങനെ തന്നെയാ കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞാണെല്ലോ..പറയാറ് അയാൾ സ്വയംആശ്വസിച്ചു.
ത്രേസ്യാമ്മയുടെ,വാക്കുകൾ കേട്ടപ്പോൾ. സങ്കടംസഹിക്കാൻ കഴിയാതെ ധനുഷ് വിങ്ങി പൊട്ടി.അമ്മയെപോലെ കരുതിയ അവരിൽനിന്നും. ഇതൊട്ടും പ്രതീക്ഷിരുന്നില്ല..
ഇറങ്ങിവാടാ ചെറുക്കാ.. ഇനിയിവിടെ നിൽക്കേണ്ട... കണ്ടവൻ്റെയൊക്കെ വീഴുപ്പ് ചുമക്കാതെ പോവാൻ നോക്ക്...
കയ്യിൽ പത്ത് കാശുള്ളോൻ കള്ളുകുടിച്ചാൽ പാലാണെന്ന് പറയുന്ന കാലമാണിത്.. കുരുത്തക്കേട് കാണിക്കാതെ പോയിരുന്നു നല്ലോണം പഠിക്ക്. എന്നിട്ട് നല്ലൊരു ജോലിയും മേടിച്ച് ഇവന്മാരുടെ മുന്നിൽ വന്ന് നിൽക്ക്. ജോണിക്കുട്ടി ധനുഷിന്റെ കഴുത്തേൽ പിടിച്ചു മുന്നോട്ടു തള്ളി....അവിടെനിന്നും ഹൃദയവേദനയോടെ നടന്നു നീങ്ങി.
ഒരടിമുന്നോട്ട് നടക്കാൻ കഴിയാതെ ധനുഷ് മരവിച്ചു നിന്നുപോയി.മഴക്കാലത്ത് കലങ്ങി മറിഞ് ആർത്തലച്ചുവരുന്ന നരിക്കിലാ പുഴാപോലെ കലുഷിതമായിരുന്നു അവന്റെ മനസപ്പോൾ.. അവൻ അവിടെനിന്നും പുഴയിലേക്കിറങ്ങി പൊട്ടികരഞ്ഞു. കവിളിലൂടെ ഒലിച്ചിറങ്ങിയ ബാഷ്പകണങ്ങൾ ഓളപരപ്പിൽ ചിതറിതെറിച്ചുവീണ് എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങി..
നരിക്കിലാപുഴ ഇന്ന് പതിവിലും പ്രസന്നവതിയായിട്ടുണ്ട്. നീലാകാശത്തിലെ വെള്ളി മേഘങ്ങൾക്കിടയിലൂടെ പാറിപറന്നു പോകുന്ന കുരുവികളും കൊറ്റികളുമെല്ലാം ഓള പരപ്പിൽ ചിത്രകാരൻ്റെ കലാസൃഷ്ടിപോലെ തെളിഞ്ഞു നിൽക്കുന്നു.
പുഴയുടെ ഓരത്ത് പ്രൗഡഗംഭീരമായ വേദിതന്നെയൊരിക്കിയിട്ടുണ്ട്. ജനപ്രതിനിധികൾ രാഷ്ട്രീയനേതാക്കൾ മതപുരോഹിതർ കലാകാരൻമ്മാർ അങ്ങനെയങ്ങനെ പ്രമാണിത്യത്തിന്റെ വലിയൊരു നിരതന്നെയുണ്ട്. എല്ലാവരുടെയും ലക്ഷ്യം വരാൻപോകുന്ന വി ഐ പി യുടെ ശ്രദ്ധപിടിച്ചു പറ്റാലാണ്..
നേരത്തെ തന്നെ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി. പുഴതീരത്തെ ശരിക്കും വീർപ്പുമുട്ടിച്ചിട്ടുണ്ട്. ചെണ്ടമേളങ്ങളും അതിന് ചുവട് വെച്ചു കൊണ്ടുള്ള അർപ്പോവിളികളും അവിടെ ഉത്സവാന്തരീക്ഷത്തിൻ്റെ പ്രതീതി സൃഷ്ട്ടിച്ചിരിക്കുന്നു...
വൻജനാവലിയെകണ്ട ആവേശത്തിൽ അദ്ധ്യക്ഷൻ്റെ ഭാഷണം നീണ്ടുപോയി..
പിന്നിട്ട കാലത്തിലെല്ലാം കല്ലും മുള്ളുംനിറഞ്ഞ ജീവിത പാന്ഥാവിലൂടെ സഞ്ചരിച്ചു. കഠിനദ്ധ്വാത്തിലൂടെ മാസ്മരിക വിജയം കൈവരിച്ചിരിക്കുകയാണ് പുത്തൻ തെരുവിൻ്റെ പ്രിയ പുത്രൻ . ആദ്യ പോസ്റ്റിങ്ങിൽ തന്നെ നമ്മുടെ ജില്ലയുടെ ഭരണാധികാരിയായിത്തന്നെ ചുമതലഏറ്റെടുത്തിരിക്കുന്ന ധനുഷ് ബാലൻ ഐ എ എസ് നിങ്ങളോട് രണ്ട് വാക്ക്സംസാരിക്കുന്നതായിരിക്കും. അയാൾ ധനുഷിനെ ആദരാപൂരവ്വം ക്ഷണിച്ചു..
ജനാവലിയുടെ നീണ്ടനിന്ന കരഘോഷം. നരിക്കിലാപുഴയുടെ കുപ്പിവള കിലുക്കങ്ങളെപ്പോലും വിസ്‌മൃതിയിലാക്കിയിരിക്കുന്നു..ഓർമകളുടെ കടലലായത്തിൽനിന്നും. ധനുഷ് ഞെട്ടിയുണർന്നു..കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു..
എല്ലാം ഇന്നലകളിൽ സംഭവിച്ചത് പോലെ കണ്മുന്നിൽ തെളിഞ്ഞു വന്നു. തന്നെവിചാരണ ചെയ്ത അതെ തെരുവ് അതെ ആൾക്കൂട്ടം. ഒരുമാറ്റവുമില്ലാതെ, തുടരുന്നു. ധനുഷ്,നരിക്കിലാപുഴയെനോക്കി ഹൃദ്യമായി ചിരിച്ചു.
പുഴയിലെ ഓളങ്ങൾ ഉന്മാദത്തോടെ അവനെ നോക്കി അലതല്ലി... വേദിയിലെയും പുഴാതീരത്തെയും ആൾക്കൂട്ടത്തെയും അഭിവാദ്യം ചെയ്യുന്നതിനിടയിലും അവൻ്റെ കണ്ണുകൾ തേടികൊണ്ടിരുന്നു ജോയലിനെയും ജോണിക്കുട്ടിയെയും......