കംഗാരു ദ്വീപ്.
കംഗാരു ദ്വീപ്. ( Kangaroo Island)
ഓസ്‌ട്രേലിയയിലെ അഡലൈഡിൽ നിന്നും നിന്നും 112 കിലോമീറ്റർ തെക്കു മാറി ടാസ്മാനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കംഗാരു ദ്വീപ്. ദക്ഷിണ ഓസ്ട്രേലിയൻ സംസ്ഥാനത്തിൻ്റെ ഭാഗമാണീ ദ്വീപ്. ഓസ്ട്രേലിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ ദ്വീപാണിത്. അയ്യായിരത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഓസ്ട്രേലിയയിൽ ഏറ്റവുമധികം കംഗാരുക്കളെ കാണുവാൻ കഴിയുന്ന ഒരു സ്ഥലമാണിത്. പ്രതിവർഷം ഒന്നരലക്ഷം ടൂറിസ്റ്റുകൾ കംഗാരു ദ്വീപ് സന്ദർശിക്കുന്നു. വേനൽക്കാലത്ത് അത്യുഷ്ണവും മഞ്ഞുകാലത്ത് അതിശൈത്യവും കംഗാരു ദ്വീപിൻ്റെ പ്രത്യേകതയാണ്.
ചരിത്രം
കംഗാരു ദ്വീപിലെ കാഴ്ച
ഓസ്ട്രേലിയയുടെ ഭാഗമായിരുന്ന കംഗാരു ദ്വീപ് പതിനായിരം വർഷങ്ങൾക്കു മുൻപു പ്രധാന കരയിൽനിന്നും വേർപെട്ടതാണെന്നു ചരിത്രം സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ യൂറോപ്യന്മാർ കംഗാരു ദ്വീപിൽ താമസമാക്കി.
ഭൂമിശാസ്ത്രം
ദക്ഷിണധ്രുവത്തോടു ചേർന്നു കിടന്നിട്ടുപോലും വേനൽക്കാലത്ത് ഇവിടെ അതിശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. ദ്വീപിൻ്റെ വടക്കൻ തീരത്ത് അടുത്തിടെയായി ധാരാളം ഫോസിൽ അവശേഷിപ്പുകൾ കണ്ടെത്തുകയുണ്ടായി.