പഫിങ് ബില്ലി റെയിൽവേ
പഫിങ് ബില്ലി റെയിൽവേ
പഫിങ് ബില്ലി റെയിൽവേ
ബെൽഗ്രേവിൽ നിന്നും തുടങ്ങി എമറാൾഡ് വഴി ജംബ്രൂക്കിൽ അവസാനിക്കുന്ന തീവണ്ടി യാത്ര. നീരാവി കൊണ്ട് ഓടുന്ന ട്രെയിനിൽ നിന്നും, ഇരുന്നും സഞ്ചരിക്കുമ്പോൾ മനസ്സിലേക്ക് പതുങ്ങി കയറികൂടുന്ന കുറെയേറെ മനോഹരമായ കാഴ്ചകൾ.
ആ മനോഹര നിമിഷങ്ങൾ ഡാൻഡെനോങ് പരിധിയിൽ പെട്ട പ്രദേശത്തുള്ള കിഴുക്കാം തൂക്കായ മലനിരകളിൽ കൂടിയാകുമ്പോൾ ആ യാത്രയുടെ പകിട്ട് അനിർവചനീയമായ നിമിഷങ്ങൾ നമ്മൾക്ക് സമ്മാനിക്കുക തന്നെ ചെയ്യും.
യാത്രയുടെ തുടക്കം ബെൽഗ്രേവ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്നു. അവിടെ കാര്യനിര്‍വ്വാഹകസംഘ പ്രവര്‍ത്തിസ്ഥലവും, ടിക്കറ്റ് നൽകുന്ന വിഭാഗവും, ലഘു ഭക്ഷണശാലയും ,സ്‌മരണികകൾ വിൽക്കുന്ന ഒരു കടയും അതിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നു. മറ്റുള്ള ഓഫീസുകള്‍ എമ്രാള്‍ഡാ സ്റ്റേഷനില്‍ ആണ് ഉള്ളത്.
ട്രെയിനിൽ കയറുന്നതിന്‍റെ മുൻപായി കണ്ടക്ടറിന്‍റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാവുന്നതാണ്.
തണുപ്പ് അരിച്ചിറങ്ങുന്ന മഴക്കാടുകൾക്കിടയിലൂടെയും, പൊക്കമുള്ള ആഷ് മരങ്ങൾക്കിടയിലൂടെയും ഒരു കള്ളനെ പോലെ മെല്ലെ മെല്ലെ ആ നീരാവി എഞ്ചിൻ ഞങ്ങളെയെല്ലാം ആനന്ദത്തിൽ ആറാടിച്ചു കൊണ്ട് യാത്ര തുടർന്നു.
ഒറ്റവരി പാത ആയതിനാൽ എവിടെയെങ്കിലും തടസ്സം നേരിട്ടാൽ പിന്നീട് ആ തടസ്സം നീക്കി മാത്രമേ മുന്‍പോട്ടുള്ള യാത്ര സാധ്യമാകുകയുള്ളു.
ചരിത്രം പരിശോധിക്കുമ്പോള്‍ വിക്ടോറിയൻ റയിൽവേയാണ് ഈ പഫിങ് ബില്ലി റെയിൽവേ ആരംഭിച്ചത്. അന്ന് അവർ തുടങ്ങിയ അഞ്ചു തീവണ്ടികളും വിസ്‌താരം കുറഞ്ഞ റയില്‍പ്പാളങ്ങളിലൂടെ ഓടുവാൻ ഉതകുന്ന രൂപത്തിലായിരുന്നു രൂപകല്‍പന ചെയ്തിരുന്നത്.
ഈ തീവണ്ടി യാത്ര ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലായിരുന്നു. ഈ തീവണ്ടി പാത എല്ലാ ദിവസവും യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കാറുണ്ടെങ്കിലും ക്രിസ്മസ് ദിനത്തില്‍ മുടക്കമായിരിക്കും.
എല്ലാ ദിവസവും ഫസ്റ്റ് ക്ലാസ്സ്‌യാത്രയും ഉണ്ടാവും. അവര്‍ക്ക് ട്രെയിനില്‍ തന്നെ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടാവും. എല്ലാ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഡിന്നര്‍ ട്രെയിന്‍ ട്രെയിന്‍ സര്‍വീസ് ബോഗി "നോബെലിസ് സിഡിന്‍ഗ്" എന്ന സ്ഥലത്തേക്ക് യാത്രക്കാരുമായി പോകാറുണ്ട്. അവിടെ യാത്രക്കാര്‍ക്ക് ഇറങ്ങുകയും, അവിടെ ഒരു ഷെഡില്‍ ഇരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യാവുന്നതാണ്.
മാസത്തില്‍ ഒന്നേ രണ്ടോ തവണ ഈ ഡിന്നര്‍ ട്രെയിനുകള്‍ സംയോജിപ്പിച്ചുകൊണ്ട് സായംസന്ധ്യയില്‍ മര്‍ഡര്‍ ഓണ്‍ ദി പഫിങ് ബില്ലി എക്സ്പ്രസ്സ് എന്ന വിഷയനാമവുമായി അവിടെ ഒത്തുകൂടി സമയം ചിലവഴികാറുണ്ട്. യാത്രക്കാര്‍ എല്ലാവരും 1920 കാലഘട്ടത്തിലെ വേഷവിധാനങ്ങളും ധരിച്ചൊരു കൊലപാതക പരമ്പരയുടെ ആരംഭം കുറിക്കുന്നതും , അഭിനനേതാക്കള്‍ നോബെലിസ് സിഡിന്‍ഗ് ഭക്ഷണ സമയത്ത് അതിന്‍റെ ചുരുള്‍ അഴിച്ച് കൊലപാതകിയെ വെളിപ്പെടുത്തുകയും ചെയ്യും.
കൊലപാതകി ആരെന്നു നിഗമനം നടത്തുകയും, കൃത്യമായി ഉത്തരം കണ്ടെത്തുകയും ചെയ്യുന്ന ആള്‍ക്കും, നടന സമയത്ത് നന്നായി വസ്ത്രാധാരണം ധരിച്ച ആള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുന്നതുമാണ്.
യാത്രക്കാര്‍ക്ക് ട്രെയിനിന്‍റെ ഇരുവശത്തുള്ള ജാലകങ്ങളില്‍ ഇരുന്ന് യാത്ര ചെയ്യുവാനുള്ള സൌകര്യം പഫിങ് ബില്ലി റെയിൽവേയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. രണ്ടായിരത്തി പതിനെട്ട് മാര്‍ച്ച് അഞ്ചാം തീയതി ട്രെയിനും , മിനി ബസും തമ്മില്‍ കൂട്ടി മുട്ടിയതിന് ശേഷം ജാലകങ്ങളില്‍ ഇരുന്ന് യാത്ര ചെയ്യുന്ന നിരോധിച്ചു കൊണ്ട് നിയമം പ്രാബല്യത്തില്‍ വരുത്തി.
"നോബെലിസ് സിഡിന്‍ഗ്" സ്ഥിതിചെയ്യുന്നത്
പഫിങ് ബില്ലി റെയിൽവേയുടെ എമറാൾഡ് സ്ഥലത്തിന് അടുത്ത് തന്നെയാണ്. ആ സിഡിന്‍ഗ് നിര്‍മ്മിച്ചത് 1904 ല്‍ സി. എ. നോബെലിസ് ജംബ്രൂക്ക് നേഴ്‌സറിയാണ്. ആ നോബെലിസ് നേഴ്‌സറി ദക്ഷിണദിക്ക് ഗോളാര്‍ദ്ധത്തിലുള്ള ഏറ്റവും വലിയ ചെടികളുടെ സസ്യ തൈ വളര്‍ത്തുന്ന സ്ഥലമായിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം മരങ്ങള്‍ നൂറ്റി എണ്‍പത് ഹെക്ടര്‍ സ്ഥലത്ത് വളര്‍ത്തിയിരുന്നു.
അവിടെ നിന്നായിരുന്നു ഓസ്ട്രേലിയായയിലെ മിക്ക സ്ഥലങ്ങളിലേക്കും ചെടികള്‍ വിതരണം നടത്തിയിരുന്നത്.
ആ പാക്കിംഗ് ഷെഡ് പഫിങ് ബില്ലി റെയിൽവേയുടെ സന്നദ്ധസേവ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും, അവിടെ റെയില്‍വേയുടെ ആഘോഷങ്ങളും , പ്രതേകിച്ച് പഫിങ് ബില്ലി റെയിൽവേ സായംസന്ധ്യ വിരുന്ന് അനുഭവങ്ങള്‍ക്കായി (മര്‍ഡര്‍ ഓണ്‍ ദി പഫിങ് ബില്ലി എക്സ്പ്രസ്സ്) ഉപയോഗിച്ചു പോരുന്നു.