top of page
Pooja online  2-11_edited.png

അയല ചെറിയുള്ളി കിഴി ബിരിയാണി.

അയല ചെറിയുള്ളി കിഴി ബിരിയാണി.,,,,,

അയല  ചെറിയുള്ളി കിഴി ബിരിയാണി.

അയല ചെറിയുള്ളി കിഴി ബിരിയാണി.

അയല : അര കിലോ, ബസ്മതി 300 ഗ്രാം, നെയ്യ് 100 മില്ലി,

ചെറിയ ഉള്ളി 250 ഗ്രാം...

തക്കാളി 2 എണ്ണം

ഇഞ്ചി വലിയ കഷണം

വെളുത്തുള്ളി 1 കുടം

പച്ച മുളക് 3 എണ്ണം

ജാതിക്ക, ജാതിപത്രി , തക്കോലം , ഏലയ്ക്കാ , ഗ്രാമ്പൂ, കറുവാ പട്ട ,
പെരുംജീരകം 5 ഗ്രാം വീതം.

കാരറ്റ് ചെറിയ കഷണം

ചെറുനാരങ്ങാ - അര മുറി .

കശുവണ്ടി , കിസ്മിസ് 25 ഗ്രാം വീതം
മല്ലിയില , പുതിനയില , കറിവേപ്പില - 50 ഗ്രാം വീതം
( അളവ് കൂടുതൽ വേണമെങ്കിൽ എല്ലാം അതിൻ്റെ അനുസരിച്ചു എടുക്കുക.)

എങ്ങനെ ഉണ്ടാക്കാം

ജാതിക്ക, ജാതിപത്രി, തക്കോലം, ഏലയ്ക്കാ , ഗ്രാമ്പൂ, കറുവാ പട്ട ,
പെരുംജീരകം എന്നിവ ഒരുമിച്ചു പൊടിക്കുക. പാത്രത്തിൽ വെള്ളം തിളയ്ക്കുമ്പോൾ അരിയും , രണ്ട് ഏലയ്ക്കാ , ഗ്രാമ്പൂ, കറുവാപ്പട്ട, ഉപ്പ് എന്നിവയും, കാരറ്റ് നറുക്കിയതും ഇട്ടു മുക്കാൽ വേവാകുമ്പോൾ ഊറ്റിയെടുക്കുക. മീനിൽ ഉപ്പിട്ട്, മഞ്ഞൾ പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , എന്നിവ തേച്ചുപിടിപ്പിച്ചു അര മണിക്കൂറിനു ശേഷം വറുക്കാം. ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു അരിഞ്ഞു വെളുത്തുള്ളി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്., പച്ചമുളക് അരച്ചത്. എന്നിവയിട്ടിളക്കി പച്ചമണം മാറുമ്പോൾ അരിഞ്ഞ തക്കാളിയിടാം. അല്പം ചെറുനാരങ്ങാ നീരും ചേർക്കുക. മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ശേഷം മഞ്ഞളും പൊടിച്ച മസാലയുമിട്ട് ചെറുതീയിൽ വഴറ്റണം.

അതിൽ മീനും ചോറുമിട്ടിളക്കിയശേഷം ദം ചെയ്തു എടുക്കുക. ഇനി വാഴയിലയിലാക്കി ബേക്ക് ചെയ്യാം.


രുചികരമായ അയല ചെറിയഉള്ളി കിഴി ബിരിയാണി റെഡി ...

ideal loanz_edited.jpg
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6651621911588148"
bottom of page