top of page
Pooja online  2-11_edited.png

സൂപ്പര്‍ ടേസ്റ്റ്, അടിപൊളി ബീഫ് റോസ്‌റ്റ് !

സൂപ്പര്‍ ടേസ്റ്റ്, അടിപൊളി ബീഫ് റോസ്‌റ്റ് !

സൂപ്പര്‍ ടേസ്റ്റ്, അടിപൊളി ബീഫ് റോസ്‌റ്റ് !

മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് റോസ്റ്റ്’ തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് കൊണ്ടുള്ള വിഭവങ്ങള്‍ രുചിയറിഞ്ഞ് ഭക്ഷിക്കുക മാത്രമല്ല, അതൊന്ന് ഉണ്ടാക്കിനോക്കാമെന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ? എങ്കില്‍ റെഡിയാവൂ, ബീഫ് റോസ്റ്റ് തന്നെ ഉണ്ടാക്കിക്കളയാം.

ചേരുവകള്‍:

ബീഫ് - 1കിഗ്രാം
സവാള - 2
തക്കാളി - 2
വെളുത്തുള്ളി - 1/4കപ്പ്
പച്ചമുളക് - 4
ഇഞ്ചി‌ - 1കഷണം
മസാലപ്പൊടി - 2ടീസ്പൂണ്‍
കുരുമുളകുപൊടി - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
മുളകുപൊടി - 2ടീസ്പൂണ്‍
മല്ലിപ്പൊടി - 2ടീസ്പൂണ്‍
പെരുംജീരകം - 2ടീസ്പൂണ്‍
മല്ലിയില - കുറച്ച്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം:

ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടി ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ ബീഫില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ബീഫും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കുക.

ideal loanz_edited.jpg
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6651621911588148"
bottom of page