top of page

കാളവണ്ടി

കാളവണ്ടി .....

കാളവണ്ടി

പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌ കാളവണ്ടി. ഇതിൻ്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃത വാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി കണ്ടിരുന്നു. യാത്രചെയ്യാനും, ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.

ചരിത്രം കേരളത്തിൽ 300 വർഷം മുമ്പ് കാളവണ്ടി ഉപയോഗിച്ചിരുന്നില്ല അതിനു കാരണം കാളവണ്ടി ഓടിക്കാൻ ഉതകുന്ന റോഡുകൾ ഇല്ലാതിരുന്നതു കൊണ്ടാണ് നാട്ടുവഴികളിലൂടെയും പാഠവരമ്പുകളിലൂടെയും ഉള്ള യാത്രയ്ക്ക് പല്ലക്കുകളോ മഞ്ചലുകളോ ആണ് ഉപയോഗിച്ചിരുന്നത്.ആധുനിക റോഡുകൾ നിലവിൽ വന്നതോടെ കാളവണ്ടി പ്രചാരത്തിലായി എന്നാൽ കാലക്രമേണ കാളവണ്ടിയുടെ ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു ഇന്നത്തെ കാളവണ്ടി ഋഗ്വേദസംസ്കാരത്തിന്റെ അവശിഷ്ടമാണ്‌. പോത്തും കാളകളുമാണ്‌ വൈദിക കാലത്ത് ഭാരം വഹിക്കാൻ ഉപയോഗിച്ചിരുന്നത്. പഴമയിൽ നിന്നും പുതുമയിലേക്ക് ചേക്കേറിയിട്ടും ഇന്നും ഇന്ത്യയിലെ പല ഭാഗത്തും ഈ കാളവണ്ടി ഉരുപയോഗിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് പാലക്കാട് അകത്തേത്തറയിൽ നിന്നും റെയിൽവേ ഗേറ്റ് വരെ കാളവണ്ടിയിൽ യാത്ര ചെയ്‌ത അനുഭവം എൻ്റെ മനസ്സിൽ കുറെയേറെ ചിന്തകൾ സമ്മാനിക്കുന്നവയായിരുന്നു. നെല്ല് കുത്തി അവൽ ആക്കുവാനായി ബാലേട്ടനോടൊപ്പം ആയിരുന്നു ആ യാത്ര. രണ്ടു ആരോഗ്യദൃഢഗാത്രരായ കാളക്കൂറ്റന്മാർ ഞങ്ങളുടെ വണ്ടി വലിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കാളവണ്ടി തെളിക്കുവാനായി ബാലേട്ടൻ മുൻപിൽ തന്നെ ഇരുന്നു. ഞങ്ങൾ കുട്ടികൾ (അനു , അജി, രതീഷ്, ഞാൻ) ബാലേട്ടനോട് പറ്റിച്ചേർന്ന് തന്നെ ഇരുന്നു. വണ്ടിക്ക് സ്പീഡ് പോരെന്ന് ഞങ്ങളിൽ ആരോ പറഞ്ഞപ്പോൾ ബാലേട്ടൻ കയ്യിൽ ഇരുന്ന വടികൊണ്ട് കാളകുട്ടന്മാരുടെ തുടയ്ക്കിട്ടു രണ്ടു അടികൊടുത്തു. ആ അടിയുടെ ചൂട് അവയുടെ സിരകളിൽ വേദനയുടെ ലഹരിയായി പടർന്നപ്പോൾ അവന്മാർ നൂറ്റിഇരുപത് മൈൽ സ്പീഡിൽ പറപറന്നു. പുതുയുഗത്തിലെ ഒരു വണ്ടിയും സമ്മാനിക്കാത്ത കാഴ്ചയും , അനുഭവങ്ങളും ആ യാത്ര ഞങ്ങൾക്ക് പ്രധാനം ചെയ്തു.


കാളവണ്ടി നിർമ്മാണം


തേക്ക്, വാക തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിർമ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാൽ‍ അടിക്കുന്നു. കുംഭത്തിൻ്റെ നടുക്ക് ഇരുമ്പിൻ്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമർത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തിൽ‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയിൽ‍ ആക്കിയശേഷം വിളക്കി ചേർക്കുന്നു. 6 കാല് കോൽ‍ നീളം തണ്ട് വരും. 3 കാലിൻ്റെ അടുത്ത് വണ്ടിക്കുള്ളിൽ‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോൽ‍‍ രണ്ടേ മുക്കാൽ‍ 3 തുള കോൽ‍ ഉണ്ടാകും. കോൽ മരത്തിന്മേൽ‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു.

bottom of page