top of page

നാബോത്തിൻ്റെ മുന്തിരി തോട്ടം (അദ്ധ്യായം രണ്ട് )

കൊട്ടാരത്തിൻ്റെ അന്തപുരങ്ങളിൽ ദുഃഖം ഖാനീഭവിച്ചു നിന്നു. അപ്രതീക്ഷിതമായ വിയോഗങ്ങൾക്ക് എപ്പോഴും  അങ്ങനെയൊരു  മുഖം  ഉണ്ട്. നിനച്ചിരിക്കാത്ത നേരത്ത്  ഉറ്റവരോടും ഉടയവരോടും  യാത്രപോലും പറയാതെ ഒരു മടങ്ങിപ്പോക്ക് വല്ലാത്ത വേദനാജനകമാണ്. കൊട്ടാരത്തിൽ എങ്ങും  വിലാപ സ്വരങ്ങൾ ഉയർന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട  രാജാവിനെ കാണുവാൻ വരുന്നവരുടെ തിരക്കുകൾക്കിടയിൽ   ഭാവി  കാര്യങ്ങൾ ആലോചിക്കുവാൻ യുവരാജകുമാരൻ ആഹാബ്  മന്തിസഭ വിളിച്ചു കൂട്ടി. പിതാവിൻ്റെ  ശവസംസ്‌കാര  ചടങ്ങുകൾ  നടത്തണം.ആ യോഗത്തിൽ മന്ത്രിയും, പടതലവന്മാരും ഒക്കെ  സന്നിഹിതരായിരുന്നു.

 

 

ശവസംസ്‌കാരം നടത്തുവാനായി ആ കുന്നിൻ  താഴ്വാരത്തുള്ള മനോഹരമായൊരു പൂന്തോട്ടം  മന്ത്രി  ജോസഫൈൻ  നിർദേശിക്കുകയും ചെയ്തു . അവിടെ  വലിയൊരു ഗുഹയുണ്ട്.  സദാ  സമയവും  കിളികൾ പാട്ടുപാടി  നടക്കുന്ന ഒരു താഴ്വര. അവിടെ  മീവൽ പക്ഷികൾ വല്ലപ്പോഴും വന്നു പോകാറുണ്ട്.  സദാ  സമയവും തേനീച്ചകൾ തേൻ  കുടിക്കുവാനും, പൂക്കൾ തോറും  ഉമ്മവെച്ചു നടക്കാക്കുവാനും കൊതിച്ചിരുന്ന മനോഹരമായ   തോട്ടം. പല വർണ്ണങ്ങളിലുള്ള പൂക്കൾ  ആ പ്രദേശത്തെ അഭൗമ്യമായ സുഗന്ധപൂരിതമാക്കി  തീർത്തു. രാജാവ്  ഒഴിവു സമയങ്ങളിൽ രാജ്ഞിയോട്  ഒത്ത്  ആ  പൂന്തോട്ടത്തിൽ  ഒത്തിരി  സമയം ചിലവഴിക്കുകയും  ചെയ്‌തിട്ടുണ്ട്‌. ഒലിവ്  മരങ്ങൾ  ആ തോട്ടത്തിൻ്റെ  ചുറ്റിലും  വലിയൊരു  വേലികെട്ട്  തീർത്തിരുന്നു. ആ ഒലിവിൻ  ചില്ലകളിൽ മനോഹരമായ കിളികൾ കൂടുകൂട്ടുകയും,  ഒലിവു കായ്‌കൾ  കൊത്തി തിന്നുവാൻ  ധാരാളം  കിളികൾ  വന്നിരിക്കുകയും  ചെയ്യുന്ന  പൂന്തോട്ടം..

 

മന്ത്രിസഭയിൽ ആരും  ആ നിർദേശത്തെ എതിർത്തില്ല.  കാരണം  ആ  തോട്ടത്തിൻ്റെ മനോഹാരിത അവർണ്ണനീയം ആയിരുന്നു. തങ്ങളുടെ രാജാവിന്  അന്ത്യവിശ്രമം  കൊള്ളുവാൻ  ഇതിലും  പറ്റിയൊരു  സ്ഥലം ഈ  ലോകത്തിൽ  ഇല്ലെന്ന്  അവർക്കെല്ലാം  അറിയാം. 

 

പിന്നെയും കൊട്ടാരത്തിൽ ആളുകൾ വന്നു കൊണ്ടിരുന്നു. അതിൽ  അയൽരാജ്യത്ത്  നിന്നുള്ള ചാരന്മാരും ഉണ്ടായിരുന്നു. രാജ്യത്തിൻ്റെ  മുന്നോട്ടുള്ള ഭാവിയും, ദീർഘവീക്ഷണത്തെ പറ്റിയും  സംശയമുള്ള അയൽ രാജ്യത്തെ ചാരന്മാർ. യഹോവയായ  ദൈവത്തിൻ്റെ പാതയിൽ പൂർണ്ണമായി സമർപ്പിക്കുവാൻ  പിതാവിന്  കഴിഞ്ഞില്ലെങ്കിലും യഹോവയുടെ അനുഗ്രഹം അദ്ദേഹത്തോടെ ഒപ്പം  ഉണ്ടായിരുന്നു  എന്ന്  ആഹാബ്  രാജകുമാരൻ  വിശ്വസിച്ചു. 

 

 

രാജപുരോഹിതന്മാർ ശവസംസ്‌കാര  ശ്രിശൂഷകൾക്കുള്ള  ഒരുക്കങ്ങൾ നടത്തുന്ന  തിരക്കിൽ ആണ്. രാജകീയ ആർഭാടങ്ങളോടെയുള്ള ശവസംസ്‌കാരം അതിൽ എല്ലാ കാര്യങ്ങൾക്കും വളരെയധികം പ്രാധാന്യം ഉണ്ട് . കൊട്ടരത്തിലെ അകത്തളങ്ങളിൽ നിന്നും ഉയരുന്ന വിലാപ  രോദനങ്ങൾക്കിടയിൽ പൂജാകർമ്മങ്ങൾ ചെയ്യുക എന്നത് രാജകീയ പുരോഹിതർക്ക് വേദനാജനകമാണ്. എങ്കിലും  അവർക്ക്  അത്  നിർവ്വഹിക്കണം. അതാണ് പൗരോഹിത്യധർമ്മം.

 

ഒമ്രി രാജാവിൻ്റെ  ശവസംസ്കാര ചടങ്ങുകൾ  ഗംഭീരമായി തന്നെ നടന്നു .  കല്ലറയ്ക്കുള്ളിൽ രാജകീയ ചിഹ്നങ്ങൾ പതിപ്പിച്ച് കല്ലറ ഭദ്രമായി തന്നെ അടച്ചുറപ്പുള്ളതാക്കി.  രാജഭടന്മാർ ദുഃഖാചരണ ചടങ്ങുകൾ നടത്തിക്കൊണ്ട്  കുതിരപ്പുറത്തേറി ആ പൂന്തോട്ടത്തെ വലയം വെച്ചു. അയാൾ രാജ്യത്ത്  നിന്ന്  വന്നിരിക്കുന്ന രാജാക്കന്മാർ അവരുടെ അനുശോചനം പ്രതീകമായി , ആഹാബ്  രാജകുമാരനെ ആശ്ലേഷിക്കുകയും,  ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്‌തു. പ്രവാചകനായ ഏലീശാ  തൻ്റെ  സാന്നിധ്യം  കൊണ്ട് ആ  ചടങ്ങിൽ വ്യത്യസ്‍തനായി നിലകൊണ്ടു. നാഥനായ യഹോവയുടെ  പ്രതിനിധിയായി ആ ചടങ്ങിൽ ഏലീശാ പ്രവാചകനും, അദ്ദേഹത്തിൻ്റെ അനുയായികളും  പങ്കെടുക്കുകയും, അനുശോചനം  രേഖപ്പെടുത്തടുകയും  ചെയ്‌തു. 

 

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞുപോയി. ദുഃഖാചരണത്തിൻ്റെ  സമയം  കഴിഞ്ഞിരുന്നു. രാജ ഭരണം മുന്നോട്ട് കൊണ്ടുപോകണം.  ആഹാബ് രാജകുമാരൻ ഭരണം ഏറ്റെടുക്കുവാൻ  സന്നദ്ധനായി  കഴിഞ്ഞു.. മന്ത്രിയായി ഓബദ്യാവിനെ നിയമിച്ചു. രാജഭരണം ഏറ്റെടുക്കുവാൻ ഒരു തീയതി നിശ്ചയിച്ചു. ആ ദിവസം രാജ്യമെമ്പാടും  വിളമ്പരം  ചെയ്യുവാൻ  രാജ കിങ്കരന്മാർക്ക്  കല്പന  നൽകി.

 

രാജ്യം പുതിയൊരു വഴിത്തിരിവിലേക്ക് നടന്നു കയറുമെന്ന് ജനമെല്ലാം  പ്രത്യാശ പ്രകടിപ്പിച്ചു. നല്ലൊരു ഭരണം അവരെല്ലാം ആഗ്രഹിച്ചു.

 

തുടരും 

Sponsors

oceanic.jpg
IMG-20231225-WA0119.jpg
rosewood.jpg
IMG-20240108-WA0004_edited.jpg
Pooja online Web-08 (3).png
bottom of page