top of page

Item List

അത്തം

വാഹനം മാറ്റി വാങ്ങും. ജീവിതനിലവാരം ഉയരും. ഉദ്യോഗാർത്ഥികൾക്ക് ജോലി കിട്ടാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.

Read More

അനിഴം

കർമരംഗം വിപുലീകരിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. മുങ്ങിക്കിടക്കുന്ന വസ്തു വില്പന നടക്കും.

Read More

അവിട്ടം

ശുഭാനുഭവങ്ങൾ വർധിക്കും. തൊഴിൽ തേടുന്നവർക്ക് കാലം ഗുണകരമാണ്. ശമ്പളകുടിശ്ശിക തീർത്തുകിട്ടും. പൊതുപ്രവർത്തകർ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റും.

Read More

അശ്വതി

ആരോഗ്യപരമായ വിഷമതകൾ കുറയും, അന്യരുടെ കാര്യങ്ങളിൽ കൂടുതലായി ഇടപെടും, അർഹമായ ചില കാര്യങ്ങൾക്ക് തടസ്സങ്ങൾക്ക് ഇടയുണ്ട്. പരീക്ഷ. അഭിമുഖം എന്നിവയിൽ വിജയസാധ്യത ഉണ്ട്. വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾ വർധിക്കും, തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാര്യങ്ങളിൽ നിന്നും കഴിയുന്നത്ര ഒഴിഞ്ഞു നിൽക്കണം.

Read More

ആയില്യം

പൊതുപ്രവർത്തകർ ശോഭിക്കും, തുടർപഠനത്തിന് പ്രവേശനം ലഭിക്കും, തൊഴിൽ രംഗത്ത് അഭിനന്ദനാർഹമായ നേട്ടങ്ങൾ ഉണ്ടാക്കും. വിനോദയാത്രകൾ നടത്തും.

Read More

ഉത്രം

സ്വത്ത് ഭാഗം വെച്ചു കിട്ടും. കൃഷി ഗുണകരമാകും. ആരോഗ്യപ്രശ്നങ്ങൾ മാറും. പങ്കാളിയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറും.

Read More

ഉത്രാടം

നിക്ഷേപങ്ങളിൽ പണം മുടക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. സന്തോഷവും സമാധാനവും വർധിക്കും.

Read More

ഉത്രിട്ടാതി

ഭാഗ്യാനുഭവങ്ങളൾ വർധിക്കും. മനസ്സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിമാറ്റം സാധ്യമാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Read More

കാർത്തിക

വാഹന സംബദ്ധമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ അനുഭവപ്പെടും. പ്രലോഭനങ്ങൾ വർധിക്കും , വേണ്ടപ്പെട്ടവർ ചിലർ അകൽച്ച പാലിക്കുന്നതായി തോന്നും. സന്താനങ്ങളുടെ കാര്യത്തിലുള്ള ആവലാതി നീങ്ങും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി യാത്രകൾ വേണ്ടിവരും. വിദ്യാർത്ഥികൾക്ക് പ്രയത്നശീലം വളരും. കർമ്മപരമായി അവസരങ്ങൾ വർധിക്കും.

Read More

ചതയം

ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വലിയ ഉത്തരാദിത്വങ്ങൾ ഏറ്റെടുക്കും. എതിർപ്പുകളും , തടസ്സങ്ങളും കുറയും. ശുഭപ്രതീക്ഷകൾ ഗുണം ചെയ്യും.

Read More

ചിത്തിര

ഭൂമി വിൽക്കാനും വാങ്ങാനും പറ്റിയ സമയമാണ്. ജീവിത പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും, വീടിനടുത്ത് സ്ഥലംമാറ്റം കിട്ടും.

Read More

ചോതി

കർമപരമായി നേട്ടങ്ങളുണ്ടാക്കുന്ന സമയമാണ്. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ ഉണ്ടാകും. മനഃപ്രായാസങ്ങൾ നീറും. ഉല്ലാസയാത്രകൾ നടത്തും.

Read More
bottom of page